2011, ജൂൺ 16, വ്യാഴാഴ്‌ച

പുതിയ മുഖം.....

ഞാന്‍ സജി ബൂലോകത്ത് പുതുമുഖം .സ്വദേശം മലയാളത്തിന്റെ മാലിന്യമായ കൊച്ചിയില്‍ .കച്ചവടമെന്ന ഉടായിപ്പാനു തൊഴില്‍ .വിവാഹമെന്ന അബദ്ധം കാണിച്ചു രണ്ടു കുട്ടികളുമായി ഒരുതരം അട്ജെസ്റ്മെന്റില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നു.സകലലോകമാന ബ്ലോഗേഴ്സായ ബുജികളുടെ മുമ്പില്‍ ഞാനൊരു ശിശുവാനന്നുള്ളത് ആദ്യമായ് ഓര്‍മിപ്പിക്കട്ടെ.കാരണം അടിസ്ഥാനവിദ്യാഭ്യാസത്തില്‍ ഞാനൊരു ബി.പി. എല്‍ ക്കാരനാണ്.എങ്കിലും,അണ്ണാര കണ്ണനും തന്നാലായത് എന്നപോലെ അല്ലറചില്ലറ ''തരികിടകള്‍''കാട്ടി ഈ ബൂലോകത്തിന്റെ അതെങ്കിലും മൂലയില്‍ ഉണ്ടാവുമെന്ന് ദൈവനാമത്തില്‍ ദൃഡ പ്രതിന്ജ ചെയുന്നു