2011, ജൂൺ 17, വെള്ളിയാഴ്‌ച

കൊച്ചിയുടെ വരുത്തന്മാരോട്‌.....


കൊച്ചി കണ്ടവന് അച്ചി വേണ്ട,കൊല്ലം കണ്ടവന് ഇല്ലം വേണ്ട,അമ്പലപുഴ വേല കണ്ടവന് അമ്മയേം വേണ്ട.ഇത് പഴമക്കാരുടെ പഴമൊഴി.ഈ അവിഞ്ഞ മൊഴി കേട്ട് ,ഇതുമൂന്നും മൂന്നല്ലാന്നും ഇതെല്ലാം കൊച്ചിക്ക്‌ മാത്രം അവകാശപ്പെട്ടതാനന്നും,ഇവിടെ താമസിച്ചാല്‍ ന്യൂയോര്‍ക്കിലോ,വാഷിംഗ്ടന്‍ ഡി സി യിലോ താമസിക്കുന്ന പ്രതീതിയുന്ടെന്നും,അതുമല്ലായെങ്കില്‍ ഒരു വീടോ,ഫ്ലാറ്റോ വാങ്ങിയാല്‍ അതൊരു ഇന്‍വെസ്റ്റ്‌ മെന്റ് ആണ് എന്നപ്രതീക്ഷയുവെച്ചു,ഗള്‍ഫീന്ന് കൊറച്ചു അറബികലേം,പാശ്ച്ചാത്യ നാട്ടീന്നു കൊറച്ചു സായിപ്പുമാരെയും പറ്റിച്ച കാശും കൊണ്ട് കിഴക്കില്‍നിന്നു കൊറേ കൂതറ അച്ചായന്മാരും,വടക്കീന്നു വെടക്കു മാപ്പിളമാരും,തെക്കീന്നു നക്കി നായന്മാരും,പിന്നെ കണ്ട,അണ്ടനും,അടകോടനും,ചെമ്മാനും,ചെരുപ്പുക്കുത്തീം ഒക്കെ നാട്ടീന്നു കുറ്റീം പറിചോണ്ട് ,മൂന്നാറില്‍ കൈയെറിയതുപോലെ ഇവിടെ വന്നു കുറ്റിയടിച്ചു.ഫലമോ,ഒന്നും,രണ്ടും ലെക്ഷോം ഉണ്ടായിരുന്ന സ്ഥലത്തിനു ഇപ്പൊഅഞ്ചും,പത്തും ലെക്ഷോം കൊടുക്കേണ്ട ഗെതികേടാണ്. പിന്നെ എന്നെപോലുള്ളവര്‍ക്ക് പാര്യമ്പരമായി അപ്പനപ്പൂപ്പന്മാര്‍ ഉണ്ടാക്കിയിട്ടിട്ടുള്ളതുകൊണ്ട് [മക്കളെ ] അത്യാവിശ്യം കഞ്ഞികുടിച്ചു പോന്ന്.മുന്‍പ് വീട്ടിലെ വേസ്റ്റ്‌ കണ്ടവന്റെ പറമ്പിലേക്ക് എറിഞ്ഞു നമ്മുടെ വീടും പരിസരവും ശുചിതൊമാക്കാംആയിരുന്നു.ഇപ്പൊ മൂന്നു സെന്റില്‍പോലും ഫ്ലാറ്റായത്‌കൊണ്ട് അവരുടെ വേസ്റ്റുകള്‍,നമ്മുടെ കണ്ണെന്നു തെറ്റിയാല്‍ തിരികെയെത്തും.സ്വന്തം നാട്ടില്‍ തെങ്ങ് കേറിനടന്നവനോക്കെ,ഇവിടെവന്നാല്‍ഒരു ടൂ വീലറുംഒപ്പിച്ചു, [ആയിരംരൂപയും,തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെങ്കില്‍ ഓക്കേ ] ഒരു വീടെങ്ങാനും വാടകയ്ക്ക് ആര്‍ക്കെങ്കിലും ഒപ്പിച്ചു കൊടുത്താല്‍ പിന്നെയവന്‍ റിയല്‍എസ്റ്റെ റ്റ് ബ്രോക്കരായി.ഇവിടെ അവന്‍ കുലത്തൊഴില്‍ ചെയ്തിരുന്നെങ്ങില്‍ ഇതിന്റെ ഇരട്ടി ഉണ്ടാക്കാമായിരുന്നു [പക്ഷെ,അപ്പൊ തടിയനങ്ങും.അതുപറ്റില്ല ] ങാ .....ഇനി പറഞ്ഞിട്ടെന്താകാര്യം....വരുത്തരാനങ്കിലും...നിങ്ങളൊക്കെ ''മല്ലൂസല്ലേ''......ആ പരിഗണന തരുന്നു.പിന്നെ.. നാട്ടുമ്പുറംപോലെയല്ല ഇവിടുത്തെ ജീവിത രീതി.നേരത്തെ കുടിയേറിയവരൊക്കെ ഇതിനകം ശീലിച്ച്ചു കഴിഞ്ഞു..ഇനി പുതിയതായി കൈയെ റന്നവര്‍ക്കു ചെറിയൊരു ഉപദേശം.അടുത്ത വീടില് ബഹളം കേട്ടാല്‍ ഉടന്‍ ജനലും,വാതിലും അടച്ചിടുക.അതില്‍ രണ്ടുണ്ട് കാര്യം.ഒന്ന്,ശബ്ദമലിനീകരനത്തീന് പിന്നെ കൊതുകീന്നു.വേസ്റ്റ്‌ കളയാന്‍ അന്യന്റെ പറമ്പ് ഉണ്ടെങ്കില്‍ അതാണ്‌ ഉത്തമം.പിന്നെ ''പോഷ്'' പ്രധാന ഘടകമാണ്.അയല്‍വാസി എങ്ങനെ പ്രകടിപ്പിക്കുന്നുഅതിനേക്കാള്‍ ഒരുപ്പിടി മുമ്പിലാകണം നാം.അതിനു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ ഫീല്‍ട്‌ എക്സിക്യൂട്ടിവ്‌നിങ്ങളുടെ വീട്ടുവാതിക്കൽ എനി ടൈം റെഡിയാണു.പിന്നെ പരമാവതി വീട്ടുസാധങ്ങൾ ലോക്കൽ കടകളിൽ നിന്നു പർച്ചീസ്‌ ചെയ്യരുത്‌.അതിനു പറ്റിയ റിലയൻസ്‌ പോലുള്ള ഷോപ്പിംഗ്‌ മാളുകളിൽ തന്നെ പോകണം.അവിടെ ചെന്നാൽ നാട്ടിൻപുറത്തെ പോലെ കാക്കിലോ വെളിച്ചെണ്ണ,അരക്കിലോ പഞ്ചസാര,രണ്ടുകിലോ അരി...എന്നൊന്നും ചോദിച്ചെക്കരുത്‌.എല്ലാം പാക്കറ്റാണു. [പോക്കറ്റ്‌ കാലിയാകാതെ നോക്കുക ]പിന്നെ ഫുഡ്‌.അത്‌ ഒരൊറ്റ ഫോൺകാൾ മതി.ഫുഡ്‌ കോർന്നറിൽനിന്ന് ഉടനടി പാർസൽ എത്തും.അങ്ങനെ ഇടക്ക്‌ ഫുഡ്‌ ഉണ്ടാക്കാതെ സമയം ലാഭിക്കാം[ആ സമയം നമ്മുക്ക്‌ നെറ്റിൽ ഇതു പോലുള്ള" ലോക കാര്യങ്ങൾ"പങ്കു വെക്കാം ]ഇനിയുമുണ്ട്‌ ഏറെ സമയക്കുറവുണ്ട്‌.വരുത്തരോടു പൊതുവേ അസൂയ ഉള്ളതു മനസിൽ വെചു കൊണ്ട്‌ നിങ്ങളെ ഏവരേയും മലയാളത്തിന്റെ മാലിന്യമായ മഹാ "നരക"മായ കൊച്ചിയിലേക്കു ഇഷ്ട്ടമുണ്ടെങ്ങിൽ വരിക.വരുമ്പോൾ ഇരു തൂവാല കരുതികൊൾക..............

2011, ജൂൺ 16, വ്യാഴാഴ്‌ച

പുതിയ മുഖം.....

ഞാന്‍ സജി ബൂലോകത്ത് പുതുമുഖം .സ്വദേശം മലയാളത്തിന്റെ മാലിന്യമായ കൊച്ചിയില്‍ .കച്ചവടമെന്ന ഉടായിപ്പാനു തൊഴില്‍ .വിവാഹമെന്ന അബദ്ധം കാണിച്ചു രണ്ടു കുട്ടികളുമായി ഒരുതരം അട്ജെസ്റ്മെന്റില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നു.സകലലോകമാന ബ്ലോഗേഴ്സായ ബുജികളുടെ മുമ്പില്‍ ഞാനൊരു ശിശുവാനന്നുള്ളത് ആദ്യമായ് ഓര്‍മിപ്പിക്കട്ടെ.കാരണം അടിസ്ഥാനവിദ്യാഭ്യാസത്തില്‍ ഞാനൊരു ബി.പി. എല്‍ ക്കാരനാണ്.എങ്കിലും,അണ്ണാര കണ്ണനും തന്നാലായത് എന്നപോലെ അല്ലറചില്ലറ ''തരികിടകള്‍''കാട്ടി ഈ ബൂലോകത്തിന്റെ അതെങ്കിലും മൂലയില്‍ ഉണ്ടാവുമെന്ന് ദൈവനാമത്തില്‍ ദൃഡ പ്രതിന്ജ ചെയുന്നു